vvvvv


പൊ​ന്നാ​നി​ ​:​ ​ക​ടു​ത്ത​ ​വേ​ന​ൽ​ ​കാ​ര​ണം​ ​ഇ​ത്ത​വ​ണ​ ​പൊ​ന്നാ​നി​ ​കോ​ൾ​മേ​ഖ​ല​യി​ൽ​ ​ന​ശി​ച്ച​ത് 2,​​000​ത്തോ​ളം​ ​ഏ​ക്ക​റി​ലെ​ ​കൃ​ഷി.​ ​വേ​ന​ൽ​ക്കാ​ല​ത്ത് ​നി​ര​ന്ത​രം​ ​കൃ​ഷി​നാ​ശ​മു​ണ്ടാ​വു​ന്നു​ണ്ടെ​ങ്കി​ലും​ ​വെ​ള്ള​മെ​ത്തി​ക്കാ​ൻ​ ​ന​ട​പ​ടി​ക​ളു​ണ്ടാ​വാ​ത്ത​ത് ​ക​ർ​ഷ​ക​രെ​ ​നി​രാ​ശ​രാ​ക്കു​ന്നു.
കേ​ര​ള​ത്തി​ൽ​ഏ​റ്റ​വു​മ​ധി​കം​ ​കൃ​ഷി​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​തൃ​ശൂ​ർ​ ​പൊ​ന്നാ​നി​ ​കോ​ൾ​ ​മേ​ഖ​ല​യിൽപ്ര​കൃ​തി​ക്ഷോ​ഭ​വും​ ​ജ​ല​ദൗ​ർ​ല​ഭ്യ​വും​ ​കാ​ര​ണം​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ക​ടു​ത്ത​ ​ബു​ദ്ധി​മു​ട്ടി​ലാ​ണ് ​ക​ർ​ഷ​ക​ർ.​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കൃ​ഷി​വ​കു​പ്പി​ൽ​ ​നി​ന്നും​ ​വേ​ണ്ട​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ​ക​ർ​ഷ​ക​രു​ടെ​ ​പ​രാ​തി.​ ​ഇ​ത്ത​വ​ണ​ 2000​ത്തോ​ളം​ ​ഏ​ക്ക​റി​ലെ​ ​കൃ​ഷി​ ​ക​രി​ഞ്ഞെ​ന്നാ​ണ് ​ക​ർ​ഷ​ക​രു​ടെ​ ​ക​ണ​ക്ക്.​ ​ബി​യ്യം​ ​റെ​ഗു​ലേ​റ്റ​ർ​ ​വ​ഴി​ ​കൂ​ടു​ത​ൽ​ ​വെ​ള്ളം​ ​വ​ലി​യ​ ​അ​ള​വി​ൽ​ ​പോ​യ​താ​ണ് ​കോ​ൾ​കൃ​ഷി​യെ​ ​ഇ​ത്ത​വ​ണ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ച​ത്.​ ​സ​ബ്സി​ഡി​ ​ഇ​തു​വ​രെ​ ​ല​ഭി​ക്കാ​ത്ത​തും​ ​പ്ര​ശ്ന​മാ​ണ്.
മേ​ഖ​ല​യി​ലെ​ ​പ​ല​രും​ ​ഇ​ന്നും​ ​കോ​ൾ​കൃ​ഷി​യെ​ ​ആ​ശ്ര​യി​ച്ചു​ ​കു​ടും​ബം​ ​പു​ല​ർ​ത്തു​ന്ന​വ​രാ​ണ്.​ ​പ​ല​പ്പോ​ഴും​ ​അ​ഞ്ചു​ ​മാ​സ​ത്തോ​ള​മേ​ ​ഇ​വ​രി​ൽ​ ​പ​ല​ർ​ക്കും​ ​തൊ​ഴി​ലു​ണ്ടാ​വൂ.​ ​കൃ​ഷി​യി​ലെ​ ​ന​ഷ്ടം​ ​ഇ​വ​രു​ടെ​ ​ജീ​വി​തം​ ​വ​ഴി​മു​ട്ടി​ക്കു​ന്ന​ ​അ​വ​സ്ഥ​യു​ണ്ട്.​ ​കോ​ൾ​കൃ​ഷി​യി​ലെ​ ​ജ​ല​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഭാ​ര​ത​പ്പു​ഴ​യി​ൽ​ ​നി​ന്നും​ ​വെ​ള്ള​മെ​ത്തി​ക്കാ​ൻ​ ​പ​ദ്ധ​തി​യു​ണ്ടെ​ന്ന് ​പ​റ​യാ​റു​ണ്ടെ​ങ്കി​ലും​ ​ഇ​തൊ​ന്നും​ ​പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ലെ​ന്നാ​ണ് ​ക​ർ​ഷ​ക​രു​ടെ​ ​പ​രി​ഭ​വം​ ​സാ​ധാ​ര​ണ​യാ​യി​ ​ഉ​മ,​​​ ​ജ്യോ​തി,​​​ ​മ​നു​ര​ത്നാ​ ​എ​ന്നീ​ ​വി​ത്തു​ക​ളാ​ണ് ​കോ​ൾ​ക്കൃ​ഷി​ക്ക് ​കൂ​ടു​ത​ലാ​യും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ഇ​തി​ൽ​ ​ഉ​മയ്ക്ക് ​ 135​ ​ദി​വ​സം​ ​വേ​ണം​ ​മൂ​പ്പെ​ത്താ​ൻ.​ ​
കൂ​ടു​ത​ൽ​ ​വി​ള​വ് ​ത​രു​ന്ന​ ​വി​ത്തും​ ​ഉ​മ​യാ​ണ്.​
​കൃ​ഷി​യു​ടെ​ ​അ​വ​സാ​ന​ഭാ​ഗം​ ​ക​ടു​ത്ത​ ​വേ​ന​ൽ​ക്കാ​ല​ത്താ​കു​മെ​ന്ന​ത് ​മേ​ഖ​ല​യെ​ ​തെ​ല്ലൊ​ന്നു​മ​ല്ല​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.

ചെലവേറെ, സങ്കീർണ്ണവും
ജില്ലയിലെ തന്നെ ഏറ്റവുമധികം പുഞ്ചക്കൃഷി നടക്കുന്ന ഭാഗമാണ് പൊന്നാനി-തൃശൂർ കോൾമേഖല. ഏകദേശം ഏഴായിരം ഏക്കർ കോൾപാടത്താണ് നെൽകൃഷി നടക്കുന്നത്. വെട്ടിക്കടവ്,​ മങ്ങാട്ടുതാഴം. തേരേറ്റ് കായൽ,​ സ്രായിക്കടവ്,​ അയിലക്കാട് തുടങ്ങി തൃശൂർ,​ മലപ്പുറം ജില്ലകളിലായ് പരന്നു കിടക്കുന്നതാണ് തൃശൂർ- പൊന്നാനി കോൾപ്പാടം. സങ്കീർണ്ണവും ഒപ്പം ചെലവ് കൂടിയതുമാണ് കോൾകൃഷി. സാധാരണ നെൽകൃഷിയിടങ്ങളിലേത് പോലെ വർഷത്തിൽ രണ്ടുതവണ കൃഷി നടത്താനാവില്ല. വെള്ളം കെട്ടിനിൽക്കുന്ന കായൽ പ്രദേശങ്ങൾ ആണെന്നതിനാൽ വെള്ളം വറ്റുമ്പോഴും പമ്പ് ചെയ്തു വറ്റിച്ചുമാണ് ഇവിടെ കൃഷി ആരംഭിക്കുക. ഡിസംബർ അവസാനത്തോടെയാണ് മിക്കവാറും കോൾപാടങ്ങളിൽ കൃഷി തുടങ്ങുക. ചിലപ്പോൾ അത് ജനുവരി മാസത്തിലേക്കും കടക്കും. വേനൽക്കാല കൃഷി ആയതിനാൽ തന്നെ വെള്ളം ധാരാളം ആവശ്യമാണ്തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ചർച്ചകൾ വേണം. ഉദ്യോഗസ്ഥരും കർഷകരും ചേർന്നിരിക്കുന്ന സാഹചര്യം പലപ്പോഴും ഇല്ല.കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.

ജയാനന്ദൻ,​

കോൾപാട സമിതി സെക്രട്ടറി