shilpashala

ചങ്ങരംകുളം: സാംസ്‌കാരിക സമിതി ഗ്രന്ഥശാല സംഘടിപ്പിച്ച കവിതാ ശിൽപശാല കവി എടപ്പാൾ സി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എൻ.കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. സോമൻ ചെമ്പ്രേത്ത് ശിൽപശാല പരിപാടികൾ വിശദീകരിച്ചു. ക്യാമ്പിലെ മികച്ച രചനകൾ നിർവ്വഹിച്ച പിസിഎൻജിഎച്ച്എസ്എസ് മൂക്കുതലയിലെ കെ.എം.അതുല്യ, കെ.എം.ആര്യശ്രീ എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സാക്ഷ്യപത്രവും പുസ്തകങ്ങളും സമ്മാനിച്ചു. എം.എം.ബഷീർ, എം വത്സല, എം.ആര്യദേവി, ഗീത,കെ.പി.തുളസി തുടങ്ങിയവർ പങ്കെടുത്തു. കെ.വി.ഇസ്ഹാഖ് നന്ദി പ്രകാശിപ്പിച്ചു.