നിലമ്പൂർ: ലോക നഴ്സിംഗ് ദിനത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ നഴ്സുമാരെ നിലമ്പൂർ മുനിസിപ്പൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരരിച്ചു. കോവിഡ് കാലത്തും പകർച്ച വ്യാധികളിലും ജനങ്ങൾ വലയുമ്പോഴും സ്വന്തം സുരക്ഷ പോലും നോക്കാതെ സേവന സജ്ജരാകുന്ന നഴ്സുമാരോട് എന്നും കടപ്പെട്ടതായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് കരുളായി ഉദ്ഘാടനത്തിൽ പറഞ്ഞു
നിലമ്പൂർ മുനിസിപ്പൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സൈഫു ഏനാന്തി ,ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി അർജുൻ മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഫിറോസ് മയ്യന്താന്നി, മുഹ്സിൻ ഏനാന്തി, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ മൂർഖൻ മാനു,റനീഷ് കാവാട്
കെ.എസ്.യു പ്രസിഡന്റ് ശിബിൽ തുടങ്ങിയവർ നേതൃത്വം നൽകി.