തിരുർ: മൂന്നാം ലോക രാഷ്ട്രങ്ങൾ കേന്ദ്രമാക്കി സേവനം ചെയ്ത് വരുന്ന അമേരിക്കയിലെ ജോർജിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡീസ് - സൗത്തേഷ്യ ചാപ്റ്ററിന്റെ ഈ വർഷത്തെ എക്സ് ലന്റ് അവാർഡിന് പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും
പ്രാദേശിക ചരിത്ര കാരനുമായ ചിറക്കൽ ഉമ്മർ അർഹനായി. മേയ് പതിനഞ്ചിന് തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തോടനു പൻധിച്ചുള്ള സെമിനാറിൽ വച്ച് വൈസ് ചാൻസലർ ഡോ.എൽ.സുഷമയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.
മൂന്നു പതിറ്റാണ്ടിലധികമായി ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും പ്രാദേശികചരിത്ര പ്രചാരണത്തിനും പ്രോത്സാഹനത്തിനും ഭാരതപുഴയുടെ സംരക്ഷണം, മരം വെച്ച് പിടിപ്പിക്കൽ, പക്ഷി സംരക്ഷണം, പരിസ്ഥിതിബോധവത്കരണം, സാമുഹിക സേവന പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലയിലുള്ള ഇടപെടലാണ് ചിറക്കൽ ഉമ്മറിനെ അവാർഡിനായി ജൂറി പരിഗണിച്ചത്. 1996 ലെ
കേന്ദ്ര സർക്കാരിന്റെ നെഹറു യുവകേന്ദ്ര അവാർഡ് മുതൽ 2023 ലെ വൺ ഇന്ത്യ ചേഞ്ച് മേക്കേഴസ് അവാർഡ്, ഹിസ്റ്റോറിയൻ ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഈ രംഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ച ചിറക്കൽ ഉമ്മർ മലപ്പുറം ജില്ല ടൂറിസം പ്രമോഷൻ കൗണ്സിലിൻ്റെ കീഴിൽ മാമാങ്ക സ്മാരകങ്ങളുടെ കെയർ ടേക്കറായി പ്രവർത്തിക്കുന്നു.