salafia

വണ്ടൂർ:സലഫിയ്യ കോളേജ് 34ാം വാർഷികപൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും അൽ മനാർ ഖുർആനിക്ക് പ്രീസ്‌കൂളിന്റെ ഉദ്ഘാടനവും കെ. എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുല്ല കോയ മദനി നിർവ്വഹിച്ചു. ഹാഫിളുകൾക്ക് സനദ് ദാനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ നിർവ്വഹിച്ചു. മാനേജ്‌മെന്റ് പ്രസിഡണ്ട് കെ.എ.ജബ്ബാർ, ഡയറക്ടർ ടി.യൂസുഫലി സ്വലാഹി പ്രിൻസിപ്പൽ എം.സുബൈർ, സെക്രട്ടറി പി.ടി.ജബീബ് സുക്കീർ ഉനൈസ് പാപ്പിനിശേരി, അലി ശാക്കിർ മുണ്ടേരി അബൂബക്കർ സ്വലാഹി, വി.കെ.ബാവ ഫറൂഖ് എന്നിവർ പ്രസംഗിച്ചു. മധുരം ഖുർആൻ പ്രോഗ്രാം ഹാഫിളുകൾക്ക് അവാർഡ് ദാനം വി.അബൂബക്കർ സ്വലാഹിയും സലഫിയ കോളേജ് വാർഷിക സമ്മേളന സന്ദേശ അവതരണം ഡയറക്ടർ ടി.യൂസുഫലി സ്വലാഹിയും നിർവ്വഹിച്ചു.