പെരിന്തൽമണ്ണ: നഗരസഭയിൽ മഴക്കാലപൂർവ്വ രോഗ പ്രതിരോധ ശുചീകരണ, മാലിന്യ പരിപാലന കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കൂടിയാലോചനാ യോഗം ചേർന്നു. നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം വൈസ് ചെയർപേഴ്സൺ എ.നസീറ അധ്യക്ഷതയിൽ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ തല ശുചീകരണ പ്രവർത്തനങ്ങൾ, പൊതു സ്ഥലങ്ങൾ, പൊതു ജലാശയങ്ങൾ എന്നിവ ജനകീയ സഹകരണത്തോടെ മേയ് 18 നും വാർഡ് തലത്തിൽ വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോട് കൂടി പൊതു ഓടകൾ, റോഡ് അരികുകൾ, പൊതുകുളങ്ങൾ, പൊതു കിണർ എന്നിവിടങ്ങളിൽ 19 മുതൽ 25 വരെയുമാണ് നടക്കുക.