law

മഞ്ചേരി: ഗോത്രനീതി, വാത്സല്യധാര പദ്ധതികളുടെ ഭാഗമായി ഇരുപത്തിനാലോളം ആദിവാസി ഊരുകളുള്ള പോത്തുകൽ ഗ്രാമപ്പഞ്ചായത്തിൽ സൗജന്യ നിയമ സഹായകേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു പാരാലീഗൽ വളണ്ടീയറുടെയും പാനൽ അഭിഭാഷന്റേയും സേവനം ലഭ്യമാക്കും. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ഷാബിർ ഇബ്രാഹിം നിർവഹിച്ചു. വിവിധ റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ജൂൺ ആദ്യവാരം ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനുള്ള ക്യാംപയിൻ നടത്താനുള്ള തീരുമാനമായെന്ന് സബ് ജഡ്ജ് പറഞ്ഞു. നിയമസഹായകേന്ദ്രം തുടങ്ങുന്നതിന് പാരാലീഗൽ വളണ്ടിയർ ടി.കെ.ഷീബ നേതൃത്വം നൽകി.