വള്ളിക്കുന്ന്: വള്ളിക്കുന്ന് സി.ഡി.എസ് കുടുംബശ്രീ സർഗോത്സവം അരങ്ങ് 2024 വാർഷികാഘോഷം സംഘടിപ്പിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സതി തോട്ടുങ്ങൽ, പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ എ കെ രാധ, പഞ്ചായത്ത് അംഗങ്ങളായ എ.കെ.പ്രഷീത, എം.കെ.കബീർ, പി.എം.രാധാകൃഷ്ണൻ, എ.പി.കെ തങ്ങൾ, പുഷ്പ മൂന്നുച്ചിറയിൽ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് സി.ഡി.എസ് വൈസ് പ്രസിഡന്റ് ടി.പി.രജനി സ്വാഗതവും, സി.ഡി.എസ് കൺവീനർ ഗിരിജ നന്ദിയും രേഖപ്പെടുത്തി. കുടുംബശ്രീയിലെ വിവിധ ഓക്സിലറി ഗ്രൂപ്പുകളുടെ കലാപരിപാടികൾ അരങ്ങേറി.