വണ്ടൂർ: വണ്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയപ്പ് നൽകി. യാത്രയയപ്പ് സംഗമം എസ്.ടി.യു ദേശീയ സെക്രട്ടറി വി.എ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫരിദ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി. ഷൈജൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. എം.കെ.നാസർ, ടി.ഷംസാലി, വി.എം.ഷിന, സി.ടി.അസൈനാർ, കെ.ടി.നുറുൽ ഹസ്സൻ, തുളസി പള്ളത്ത്, സി.ടി പി. ഉണ്ണി മൊയ്തീൻ, ജിഷാദ്, ഖാലിദ്, സുബൈർ, സിറാജ്, എം.കെ.ഖമർ സമാൻ എന്നിവർ പ്രസംഗിച്ചു.