s

വേങ്ങര: വീണുകിട്ടിയ ഫോൺ ഉടമയെ കണ്ടെത്തി ഏല്പിച്ച് മാതൃകയായി അതിഥി തൊഴിലാളി.
കൊളപ്പുറത്തു റോഡിൽ നിന്നും വീണു കിട്ടിയ പെരുമ്പാവൂർ സ്വദേശിയുടെ മൊബൈൽ ഫോൺ ആണ് ഉടമയെ ഏല്പിച്ചത്. കുന്നുംപുറം എക്സ്ലന്റ് ഹാർഡ്‌വേർ ഷോപ്പിലെ പെയിന്റ്രറും ഒഡീഷ സ്വദേശിയുമായ സരേഷാണ് അതിഥി തൊഴിലാളികൾക്കാകെ മാതൃകയായത്.കഴിഞ്ഞ 12 വർഷമായി കുന്നുംപുറത്തു താമസിക്കുന്ന സരേഷിന് ശനിയാഴ്ച്ച രാത്രിയിലാണ് കൊളപ്പുറത്തു നിന്നും മൊബൈൽ ഫോൺ ലഭിച്ചത്. എക്സലന്റ് ഷോപ്പ് ഉടമയായ നൗഫലിനെയും യൂത്ത് കോൺഗ്രസ് നേതാവും ഏ.ആർ.നഗർ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.കെ.ഫിർദൗസ് നേയും വിവരം അറിയിക്കുകയായിരുന്നു. ഇവർതിരുരങ്ങാടി പൊലീസ് സി പി ഒ അഷ്റഫ് മുഖനേ മൊബൈൽ ഫോൺ ഉടമയെ ബന്ധപ്പെട്ടു.ഇവർ എത്തി സരേഷിൽ നിന്നും ഫോൺ ഏറ്റുവാങ്ങി.കോഴിക്കോടു നിന്നും എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി യാത്രയിലാണ് ഉടമകളിൽ നിന്ന് ഫോൺ നഷ്ടപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.