വണ്ടൂർ: വണ്ടൂർ ബി.ആർ.സി ക്ക് കീഴിലെ എൽ.പി, യു.പി അധ്യാപകർക്കും വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കുമുള്ള അഞ്ചുദിവസത്തെ പരിശീലനത്തിന് വിവിധ കേന്ദ്രങ്ങളിലായി നാളെ തുടക്കമാവും. പരിശീലനത്തിനു മുന്നോടിയായി ഉള്ള ബിആർസി തല പ്ലാനിങ് വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയാക്കി.എൽ.പി.വിഭാഗം അധ്യാപകർക്ക് വാണിയമ്പലം ജി.എച്ച്.എസ്.എസിലും, യു.പി.വിഭാഗം അധ്യാപകർക്ക് അഞ്ചച്ചവിടിജിഎച്ച്എസ്ലും, ഹൈസ്‌കൂൾ വിഭാഗം അധ്യാപകർക്ക് വണ്ടൂർ ആണ് പരിശീലന നടക്കുക. സബ്ജില്ലാതല ഉദ്ഘാടനം നടക്കുന്ന ജി എച്ച്എസ്എസ് വാണിയമ്പലത്ത് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ബ്ലോക്ക് പ്രോജക്ട് കോർഡനേറ്റർ എം മനോജ് അറിയിച്ചു.