പെരിന്തൽമണ്ണ: രാമപുരം ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് നടത്തുന്ന നാലു വർഷ ബിരുദ കോഴ്സ് എന്ന വിഷയത്തിൽ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്കായി ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതി സ്‌പെഷൽ ഉദ്യോഗസ്ഥൻ ഡോ. വി. ഷഫീഖ് വിഷയം അവതരിപ്പിച്ചു. സെമിനാറിൽ കോളേജ് വൈസ് ചെയർമാൻ വാസുദേവൻ അദ്ധ്യക്ഷനായി. എം.മുഹമ്മദ് അഷറഫ്, ഡോ.ഫിനോസ്, കാളാക്കൽ മുഹമ്മദാലി എന്നിവർ സംസാരിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിനെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങളെ ദൂരീകരിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.