prakashnam

തേഞ്ഞിപ്പലം: വി.കെ.ശശിഭൂഷൺ എഴുതിയ 'പ്രകൃതിയെ അറിയാം 'എന്ന പുസ്തകം ഡോ.ജേക്കബ് വടക്കൻ ചേരി യോഗാചാര്യൻ സരേന്ദ്രനാഥിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. തേഞ്ഞിപ്പലം യു.പി.സ്‌കൂളിൽ നടന്ന യോഗ ദേശീയ സെമിനാറിന്റെ സമാപന ചടങ്ങിൽ ആയിരുന്നു പ്രകാശനം . സംസ്ഥാന മുൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ.നസീർ ചാലിയം ഉദ്ഘാടനം ചെയ്തു.
ഡോ.കെ.വേണഗോപാൽ,എം.വാസു ,ഷൈജു കൃഷ്ണൻ ,എൻ.കെ.ബിച്ചിക്കോയ,പി.വി.സിജു, സുധീർ കടലുണ്ടി, ഷാജി നെല്ലിക്കോട് എന്നിവർ പ്രസംഗിച്ചു. സെമിനാറിന്റെ ഭാഗമായി സന്തോഷ് ആയുർവേദ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ നേത്ര പരിശോധന ക്യാമ്പും ഉണ്ടായിരുന്നു.