നിലമ്പൂർ: നിലമ്പൂർ മേഖലയിലെ ആദിവാസി ഊരുകളിൽ നിന്ന് ഈ വർഷം നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് നേടിയ മൂന്ന് വിദ്യാർത്ഥികളായ അഭിഷ്ണ, അനന്യ , നിയ വിനയൻ എന്നവരെ ജൻ ശിക്ഷൺ സൻസ്ഥാൻ ആദരിച്ചു. പി. വി. അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ ഉപഹാരങ്ങൾ വിതരണം ചെയ്തു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടം , നൈപുണ്യ മന്ത്രാലയത്തിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേന്ദ്രൻ , അസിസ്റ്റന്റ് ഡയറക്ടർ പോൾ ടി ആന്റണി , ജെ എസ് എസ് ബോർഡ് അംഗങ്ങൾ , ജെ.എസ്.എസ് ഡയറക്ടർ വി. ഉമ്മർ കോയ, പ്രോഗ്രാം ഓഫീസർ സി. ദീപ എന്നിവർ പങ്കെടുത്തു.