പെരിന്തൽമണ്ണ: കുടിവെള്ള വിതരണത്തിന് യഥാസമയം നടപടി സ്വീകരിക്കാത്ത കീഴാറ്റൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.എം.
കീഴാറ്റൂർ, നെന്മിനി ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.മാർച്ച് സി.പി.എം ഏരിയ കമ്മിറ്റി അംഗം വി. ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. നെന്മിനി ലോക്കൽ സെക്രട്ടറി കെ.കോമളവല്ലി അദ്ധ്യക്ഷയായി. ഡിവൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി.രതീഷ്, കക്കാട്ടിൽ കുഞ്ഞിപ്പ, ഉണ്ണി പൂന്താനം, എം.സാജിദ് എന്നിവർ സംസാരിച്ചു. കീഴാറ്റൂർ ലോക്കൽ സെക്രട്ടറി കെ.ബാലസുബ്രഹ്മണ്യൻ സ്വാഗതവും പി.കെ. ഇസ്മയിൽ നന്ദിയും പറഞ്ഞു.