നിലമ്പൂർ: കരുളായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കരുളായി പഞ്ചായത്തിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പ് നൽകി. മുസ്ലിം ലീഗ് നിലമ്പൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഇക്ബാൽ മണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. ചെട്ടിയിൽ മഹല്ല് ഖാസി കോയ ഫൈസി പ്രാർത്ഥന നിർവഹിച്ചു. മുസ്ലിം ലീഗ് കരുളായി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ കക്കോടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി.സൈതലവി, നിലമ്പൂർ നിയോജക മണ്ഡലം സെക്രട്ടറി ടി.പി.സിദ്ധീഖ്,കെ.പി.ജൽസിമിയ,മുഹമ്മദ് ഹാജി ചമ്മല, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ടി.പി.അബ്ദുൽ കരീം,കെ.കെ.ഖാലിദ്, എൻ.കെ.അബ്ദുറഹ്മാൻ, കെ.പി.നസീർ, റഷീദ് കുന്നത്തീരി, ഉമ്മർ മൗലവി, ഇർഷാദ് കക്കോടൻ, മിഥിലാജ് ചെമ്പൻ, അഫ്ളൽ റഹ്മാൻ കരിന്താർ എന്നിവർ സംബന്ധിച്ചു