വള്ളിക്കുന്ന്: വൈദ്യുത പ്രതിസന്ധിക്കെതിരെ വള്ളിക്കുന്നിൽ ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇലക്ട്രിസിറ്റി ബോഡിന്റെ അപ്രഖ്യാപിത പവർകട്ടിനും കെടു കാര്യസ്ഥതക്കും അന്യായമായ ചാർജ് വർദ്ധവിനുമെതിരെയും ആനങ്ങാടി കെ.എസ്ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. കേന്ദ്ര ഗ്രാന്റുകൾ തഴഞ്ഞു കൊണ്ട് വൈദ്യുതി ബോർഡ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം പ്രീ മൺസൂൺ മെയിന്റനൻസ് പോലും നടന്നിട്ടില്ലെന്നും മഴ പെയ്താലും ജനം ഇരുട്ടത്താകുമെന്നും ബി.ജെ.പി പാലക്കാട് മേഖല ജനറൽ സെക്രട്ടറി എം.പ്രേമൻ പറഞ്ഞു. എം.സി സുനിൽ ബാബു അദ്ധ്യക്ഷനായ പരിപാടിയിൽ ബിജെപി വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് മണ്ണിൽ മനോജ്, ജനറൽ സെക്രട്ടറിമരായ എം. ഗിരീശൻ, പി.പി.ബാബു എന്നിവർ സംസാരിച്ചു.