വണ്ടൂർ: 2024-25 അധ്യയന വർഷത്തിലെ അദ്ധ്യാപക പരിശീലനത്തിന് വണ്ടൂരിൽ തുടക്കമായി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം വാണിയമ്പലം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ബി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എൽ.പി.അദ്ധ്യാപക പരിശീലനം ജി.എച്ച്.എസ് എസ് വാണിയമ്പലത്തും യു.പി.പരിശീലനം ജി.എച്ച്.എസ് അഞ്ചച്ചവടിയിലും ഹൈസ്‌കൂൾ പരിശീലനം വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂരിലുമാണ് നടക്കുന്നത്. മാറിയ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട പഠന സമീപനം കെ.സി.എഫ് 2023 എന്നിവ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന്റെ പ്രധാന ഫോക്കസ് പോയിന്റുകളാണ്. ഉദ്ഘാടന ചടങ്ങിൽ ബി.പി.സി.എം മനോജ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.ഫോറം കൺവീനർ എം മുരളീധരൻ, ടി അബ്ദുൾ ലത്തീഫ് ,എൻ രവീന്ദ്രൻ, പി ഷംസീർ, പി.ഷൗക്കത്തലി, പ്രീതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.