എടപ്പാൾ: ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പുനർനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് എം എ.നജീബിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു. ജല അതോറിറ്റി എടപ്പാൾ ഡിവിഷൻ ഓഫീസിൽ എത്തിയാണ് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചത്. അടുത്ത മാസം ഒന്നാം തീയതിക്കകം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് എൻജിനീയർ ഉറപ്പു നൽകിയതോടെയാണ് മുക്കാൽ മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്. വൈസ് പ്രസിഡന്റ് ഫസീല സജീബ്, അംഗങ്ങളായ മജീദ് കഴുങ്കിൽ,അക്ബർ പനച്ചിക്കൽ,ദീപ മണികണ്ഠൻ, ഹസൈനാർ നെല്ലിശ്ശേരി, ശാന്തമാധവൻ തുടങ്ങിയവർ ഉപരോധസമരത്തിൽ പങ്കെടുത്തു.