പൊന്മുണ്ടം: ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെയും ഉദ്യം ലേണിങ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ജില്ലാ കുടുംബശ്രീമിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ജില്ലാതല മെന്റർമാക്ക് വേണ്ടി സംഘടിപ്പിച്ച 'ബാലസഭ മൈൻഡ് ബ്ലോവേഴ്സ് 2024' വൈലത്തൂരിൽ സമാപിച്ചു. കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചു വിവിധ മേഖലകളിൽ പ്രൊജക്ടുകൾ തയാറാക്കുന്നതിനും സംരംഭകത്വ മനോഭാവം ഉണ്ടാക്കിയെടുക്കാനുമാണ് ക്യാംപ് സംഘടിപ്പിച്ചത്.കെ.പി.എം ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി പൊന്മുണ്ടം സി.ഡി.എസ് ചെയർപേഴ്സൺ മീര ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോഗ്രാം മാനേജർ അസ്‌ക്കർ പദ്ധതി വിശദീകരണം നടത്തി.കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരായ കെ.ചരിഷ്മ, പി.പ്രതിഭ,മുഹമ്മദ് സലീം,എ.പി.നവിത, ഉദ്യം ഫൗണ്ടേഷൻ പ്രതിനിധി ശിൽപ, എസ്.ഡി.സി ആർ.പിമാർ,വിവിധ പഞ്ചായത്തുകളിൽ നിന്ന് റിസോഴ്സ് പേഴ്സൺമാർ സംബന്ധിച്ചു.