തേഞ്ഞിപ്പലം: ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരനെ കാറിലെത്തി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. സി.പി.എം , ഡി.വൈ.എഫ്.ഐ പ്രവർത്തകരായ തേഞ്ഞിപ്പലം സത്യപുരം സ്വദേശികളായ സജീഷ്, മുഹമ്മദ് ബഷീർ , സഫ്സീർ, ജിതേഷ്, അജിനേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ സംഘമെത്തിയ കാറിന്റെ നമ്പർ ഉൾപ്പെടെ ഹരിഹരൻ പൊലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തെ തുട‌ർന്നായിരുന്നു ഭീഷണി.