തിരൂരങ്ങാടി:പരീക്ഷകളിൽ ഉന്നത വിജയം നേടിയ തിരൂരങ്ങാടി പ്രസ് ക്ലബ്ബിലെ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം ഡോ.എം.കെ മുനീർ എം.എൽ.എ കൈമാറി . പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ.റസാഖ് അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രകാശ് പോക്കാട്ട്, ഷനീബ് മൂഴിക്കൽ, മൻസൂറലി ചെമ്മാട്, മുസ്താഖ് കൊടിഞ്ഞി, ഹമീദ് തിരൂരങ്ങാടി, ഇക്ബാൽ പാലത്തിങ്ങൾ, മുസ്തഫ ചെറുമുക്ക്, കെ.എം ഗഫൂർ, നടുവിലകത്ത് ഫായിസ്, ഹാഫിള് എം.പി മുഹമ്മദ് നൈനൂനാസ്, തൂമ്പിൽ നഹീമ തുടങ്ങിയവർ പ്രസംഗിച്ചു.