മഞ്ചേരി: ഗോത്രനീതി പദ്ധതിയുടെ ഭാഗമായി ഗോത്രവർഗ വിഭാഗം വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസും മെഡിക്കൽ ക്യാമ്പും നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിലമ്പൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം. പൂക്കോട്ടുംപാടം കതിർ ഫാം ഓഡിറ്റോറിയത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ സെഷൻസ് ജഡ്ജുമായ കെ.സനിൽകുമാർ ഉദ്ഘാടനം ചെയ്തു. അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ഷാബിർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ ക്യാമ്പ്.