d
വിതരണത്തിനുള്ള ആടിനെ പ്രസിഡന്റ് വി എം സീനക്ക് കൈമാറുന്നു

വണ്ടൂർ: കെ.സി. നിർമ്മലയുടെ നേതൃത്വത്തിലുള്ള വണ്ടൂർ കഫേ കുടുംബശ്രീ പത്താം വർഷത്തിലേക്ക് . ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. സീന ഉദ്ഘാടനം ചെയ്തു. കെ.സി. നിർമ്മലയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഹോട്ടലിന്റെ ലാഭവിഹിതത്തിൽ മുക്കാൽ പങ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നത്. സ്ഥലം മാറി പോകുന്ന കുടുംബശ്രീ അക്കൗണ്ടന്റ് പി. രജിതയ്ക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തു. സി ഡി എസ് പ്രസിഡന്റ് ടി.കെ. നിഷ അദ്ധ്യക്ഷത വഹിച്ചു.