vollyball

വള്ളിക്കുന്ന്: മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന ജില്ല യൂത്ത് വോളിബോൾ സെലക്ഷൻ ട്രയൽസ് പരപ്പനങ്ങാടി പുത്തരിയക്കൽ ഡോട്സ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ മെയ് 20നു നടക്കും. ആൺകുട്ടികളുടെ വിഭാഗത്തിൽ നടക്കുന്ന ട്രയൽസിൽ മലപ്പുറം ജില്ല വോളിബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകളിലെ, 01.01.2004 നോ അതിന് ശേഷമോ ജനിച്ച കളിക്കാർക്ക് പങ്കെടുക്കാം. ഡോട്ട്സ് ക്ലബ്ബ് പരപ്പനങ്ങാടിയാണ് ട്രയൽസിന് ആതിഥേയത്വം വഹിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന കളിക്കാർ വയസ്സ് തെളിയിയ്ക്കുന്ന നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം 20.05.24 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് മുമ്പായി പരപ്പനങ്ങാടി ഡോട്സ് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ-8075875640.