health-meeting


എടപ്പാൾ: മഴക്കാലത്തെ അപകടങ്ങൾക്കും രോഗ വ്യാപനങ്ങൾക്കും തടയിടാൻ ലക്ഷ്യം വെച്ച് വട്ടംകുളം പഞ്ചായത്തിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് പഞ്ചായത്ത് പ്രദേശത്തെ വഴിയോര മേഖലകളിൽ കാടുകൾ വെട്ടിതെളിക്കാനും സ്‌കൂളുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുന്നതിനും യോഗത്തിൽ തീരുമാനം എടുത്തു. പഞ്ചായത്ത് മേഖലയിലെ ഓടകൾ വൃത്തിയാക്കി മഴക്കാലത്തെ വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഒരുക്കും. പഞ്ചായത്ത് പ്രസിഡന്റ്് എം .എ നജീബ് അദ്ധ്യക്ഷനായിരുന്നു. എടപ്പാൾ എ .ഈ .ഓ വി ഹൈദരലി, പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് രാജേഷ്, പഞ്ചായത്ത് സെക്രട്ടറി രാജലക്ഷ്മി, വില്ലേജ് ഓഫീസർ അനൂപ് രാജ് യോഗത്തിൽ പങ്കെടുത്തു.