p

മലപ്പുറം: റെക്കാഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. 85,​209 വിദ്യാർത്ഥികൾ എഴുതിയ ഫൈനൽ ബിരുദ പരീക്ഷാ ഫലമാണ് (ആറാം സെമസ്റ്റർ)​ 23-ാം പ്രവൃത്തിദിനത്തിൽ വെബ്സൈറ്റ് വഴി വി.സി ഡോ.എം.കെ. ജയരാജ് പുറത്തുവിട്ടത്. വിവിധ കോളേജുകളിലായി എഴുതിയ 62,​459 റഗുലർ വിദ്യാർത്ഥികളിൽ 51,​469 പേരും വിജയിച്ചു, 82.4 ശതമാനം. 22,​750 വിദൂരപഠന വിഭാഗം വിദ്യാർത്ഥികളിൽ 14,​285 പേരും ജയിച്ചു, 62.79 ശതമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന കാലിക്കറ്റ് സർവകലാശാല നടപടിക്രമങ്ങൾ ആധുനികവത്കരിച്ചാണ് ഫലപ്രഖ്യാപനത്തിൽ നേട്ടം കൈവരിച്ചത്. ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ uoc.ac.in ലഭ്യമാണ്. ജൂൺ ആദ്യവാരത്തോടെ ഗ്രേഡ് കാർഡ് വിതരണം തുടങ്ങും.

നേട്ടത്തിലേക്ക് ഇങ്ങനെ...

1-ഫാൾസ് നമ്പറിംഗ് ഒഴിവാക്കാൻ

ഉത്തരക്കടലാസിലെ ബാർകോഡിംഗ്,

2-ക്യാമ്പുകളിൽ ഉത്തരക്കടലാസ് എത്തിക്കാൻ

തപാൽ വകുപ്പുമായി സഹകരണം

3-മാർക്ക് രേഖപ്പെടുത്താൻ ആപ്പ്

4-ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും

വേഗം തിരിച്ചെടുക്കാനും ഡിജിറ്റൽ സ്റ്റോറേജ്

5-സെന്റർ ഫോർ എക്സാം ഓട്ടോമേഷൻ

ആൻഡ് മാനേജ്‌മെന്റ് സംവിധാനം

കാലിക്കറ്റ് സർവകലാശാലയുടേത് ചരിത്ര നേട്ടമാണ്. അദ്ധ്യാപകരേയും ജീവനക്കാരെയും അഭിനന്ദിക്കുന്നു.

ഡോ.ആർ. ബിന്ദു,​ ഉന്നത വിദ്യാഭ്യാസ മന്ത്രി.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്ഥ​ലം
മാ​റ്റ​ത്തി​ന് ​പു​തി​യ​ ​പ​ട്ടിക

സ്വ​ന്തം​ ​ലേ​ഖിക

#​പു​തി​യ​ ​സ്കൂ​ളി​‌​ൽ​ ​ജോ​യി​ൻ​ ​ചെ​യ്ത​വ​ർ​ ​അ​ങ്ക​ലാ​പ്പിൽ
തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​‌​‌​ഡ​റി​ ​സ്ഥ​ലം​മാ​റ്ര​ത്തി​ന് ​പു​തി​യ​ ​പ​ട്ടി​ക​ ​വ​രു​ന്ന​തോ​ടെ,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ
സ​ർ​ക്കു​ല​റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​ടു​ത​ൽ​ ​നേ​ടി​ ​പു​തി​യ​ ​സ്കൂ​ളു​ക​ളി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്ത​ ​അ​ദ്ധ്യാ​പ​ക​ർ​ ​അ​ങ്ക​ലാ​പ്പി​ൽ.​ ​സ്കൂ​ൾ​ ​തു​റ​ക്കാ​ൻ​ ​പ​തി​നാ​റ് ​ദി​വ​സം​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​പു​തി​യ​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്ക​ൽ​ ​എ​ത്ര​ത്തോ​ളം​ ​എ​ളു​പ്പ​മാ​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ലും​ ​ആ​ശ​ങ്ക​ ​നി​ല​നി​ൽ​ക്കു​ന്നു.
ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ലി​ന്റെ​ ​വി​ധി​മ​ ​റി​ക​ട​ന്ന് ​മേ​യ് ​നാ​ലി​നാ​ണ് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പു​തി​യ​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കി​യ​ത്.​ ​ബു​ധ​നാ​ഴ്ച​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റെ​ ​വി​ളി​ച്ചു​വ​രു​ത്തി​യ​ ​ട്രൈ​ബ്യൂ​ണ​ൽ​ ​സ​ർ​ക്കു​ല​ർ​ ​വി​ധി​ക്കെ​തി​രാ​ണെ​ന്നും
കോ​ട​തി​ ​അ​ല​ക്ഷ്യ​ ​ന​ട​പ​ടി​യി​ലേ​ക്ക് ​ക​ട​ക്കു​ക​യാ​ണെ​ന്നും​ ​അ​റി​യി​ച്ചു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്‌​ട​ർ​ ​സ​ർ​ക്കു​ല​ർ​ ​പി​ൻ​വ​ലി​ക്കാ​മെ​ന്നും​ ​ന​ട​പ​ടി​യി​ൽ​ ​നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​പ​ഴ​യ​ ​സ​ർ​ക്കു​ല​ർ​ ​പി​ൻ​വ​ലി​ച്ച​താ​യി​ ​വ്യ​ക്ത​മാ​ക്കി​ ​വ​കു​പ്പ് ​ഇ​ന്ന​ലെ​ ​പു​തി​യ​ ​സ​ർ​ക്കു​ല​റും​ ​ഇ​റ​ക്കി.
ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പു​തി​യ​ ​സ്ഥ​ലം​മാ​റ്റ​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്ക​ണം.​ ​ഇ​താ​ണ് ​അ​ദ്ധ്യാ​പ​ക​രെ​ ​ത്രി​ശ​ങ്കു​വി​ലാ​ക്കി​യ​ത് .
നേ​ര​ത്തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​സ്ഥ​ലം​മാ​റ്റ​ ​ന​ട​പ​ടി​ക​ൾ​ ​ട്രൈ​ബ്യൂ​ണ​ൽ​ ​സ്റ്റേ​ ​ചെ​യ്ത​തോ​ടെ​ ​വി​ടു​ത​ൽ​ ​വാ​ങ്ങി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പു​തി​യ​ ​സ്കൂ​ളു​ക​ളി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യാ​നാ​വാ​തെ​ ​വ​ന്നി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​ഒ​ര​ദ്ധ്യാ​പി​ക​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​ഇ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​ക്കാ​ല​വി​ധി​യു​ടെ​ ​മ​റ​വി​ൽ​ ​വ​കു​പ്പ് ​ഇ​റ​ക്കി​യ​ ​സ​ർ​ക്കു​ല​റാ​ണ് ​ഇ​പ്പോ​ൾ​ ​റ​ദ്ദാ​ക്കി​യ​ത്.
21​ ​ന് ​ട്രൈ​ബ്യൂ​ണ​ൽ​ ​കേ​സ് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി
അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റം:
ത​ത്‌​സ്ഥി​തി​ ​തു​ട​ര​ണം

കൊ​ച്ചി​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റം​ ​സം​ബ​ന്ധി​ച്ച​ ​കേ​സി​ൽ​ ​ഒ​രാ​ഴ്ച​ത്തേ​ക്ക് ​ത​ത്‌​സ്ഥി​തി​ ​തു​ട​ര​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ ​ഭാ​ഗി​ക​മാ​യി​ ​റ​ദ്ദാ​ക്കി​യ​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വ് ​നി​ല​വി​ൽ​ ​ന​ട​പ്പാ​യ​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ക്ക് ​ത​ത്‌​കാ​ലം​ ​ബാ​ധ​ക​മ​ല്ലെ​ന്ന് ​നേ​ര​ത്തേ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​ഹ​ർ​ജി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​ജൂ​ൺ​ ​മൂ​ന്നു​വ​രെ​ ​ബാ​ധ​ക​മാ​വി​ല്ലെ​ന്നാ​ണ് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
സ്ഥ​ലം​മാ​റ്റം​ ​കി​ട്ടി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഉ​ട​ൻ​ ​ജോ​യി​ൻ​ ​ചെ​യ്യ​ണ​മെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഇ​തി​നി​ടെ​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കു​ക​യും​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ​പി​ൻ​വ​ലി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​ഹ​ർ​ജി​ക്കാ​രി​ൽ​ ​ചി​ല​ർ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ത​ത്‌​സ്ഥി​തി​ ​തു​ട​രാ​ൻ​ ​ജ​സ്റ്റി​സ് ​സ​തീ​ഷ് ​നൈ​നാ​നും​ ​ജ​സ്റ്റി​സ് ​ഹ​രി​ശ​ങ്ക​ർ​ ​വി.​ ​മേ​നോ​നും​ ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​ട്ട​ത്.​നാ​നൂ​റി​ല​ധി​കം​ ​അ​ദ്ധ്യാ​പ​ക​രെ​ ​സ്ഥ​ലം​ ​മാ​റ്റി​ ​ഫെ​ബ്രു​വ​രി​ 12​നാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ച​ത്.