എടപ്പാൾ:സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏകജാലകരീതിയിൽ അല്ലാത്തതിനാൽ പ്രവേശനം നേരിട്ടാണ് നടത്തുക. ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ് സയൻസ് എന്നീ ഗ്രൂപ്പുകളിലേക്കാണ് പ്ലസ് വൺ പ്രവേശനം. മാർക്ക് ലിസ്റ്റിന്റെ ഇന്റർനെറ്റ് കോപ്പി, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി, ഒരു ഫേട്ടോ എന്നിവ സഹിതം നേരിട്ട് സ്‌കൂളിൽ എത്തി ഫോറം പൂരിപ്പിച്ച് നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 ആണ്. വിശദവിവരങ്ങൾക്ക് 9188471498, 8547005012.