മലപ്പുറം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഹോമിയോപ്പതി മരുന്നുകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് സംസ്ഥാന കമ്മറ്റി അഭ്യർത്ഥിച്ചു.
മഞ്ഞപിത്തരോഗ ബാധിത പ്രദേശങ്ങളിൽ പ്രതിരോധ മരുന്നുകൾ എത്രയും വേഗം വിതരണം ചെയ്യാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
സംസ്ഥാന ഭാരവാഹികളായ ഡോ. കൊച്ചുറാണി വർഗീസ്, ഡോ. എം മുഹമ്മദ് അസ്ലം , ഡോ. ആർ.എസ് രാജേഷ് , ഡോ.മിനിശ്യാം, ഡോ. ഷിഹാദ് അഹമ്മദ്, ഡോ.മൃദുൽ, ഡോ.ജിതിൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.