d
ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ ചുമതല വഹിക്കുന്ന ഡോക്ടർമാർക്കുള്ള തുടർവിദ്യാഭ്യാസ പരിപാടി ജില്ലാ കളക്ടർ വി ആർ വിനോദ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മഴക്കാല പൂർവ പരിസര ശുചീകരണവും ബോധവത്കരണവും ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ല കമ്മിറ്റി നടത്തിയ ശിൽപ്പശാല ആവശ്യപ്പെട്ടു. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ ചുമതല വഹിക്കുന്ന ഡോക്ടർമാർക്കുള്ള തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ വി. ആർ. വിനോദ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി.എം. ജലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ:രാജാറാം(സ്‌റ്റേറ്റ് ടി.ബി ഓഫീസർ), ഡോ.ജിതേഷ്( ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ),ഡോ. ദഹർ മുഹമ്മദ് (മെഡിക്കൽ ഓഫീസർ), ജയരാജ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.