buds
പൊന്മള ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ പേനകൾ ജില്ലാ കളക്ടർ വി.ആർ.വിനോദിന് കൈമാറുന്നു

മലപ്പുറം: സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ ഉപയോഗിക്കാൻ പരിസ്ഥിതി സൗഹൃദ പേപ്പർ പേനകളുമായി പൊന്മള ബഡ്സ് സ്‌കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ. 2,000 പേനകളാണ് ഓഫീസുകളിലെ ഉപയോഗത്തിനായി ബഡ്സ് സ്‌കൂളിലെ 40 ഓളം വിദ്യാർത്ഥികൾ ചേർന്ന് തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി 1,000 പേനകൾ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ.വിനോദിന് വിദ്യാർത്ഥികൾ കൈമാറി.കടലാസുകൾ ഉപയോഗിച്ച് ചുരുളുകളായി നിർമ്മിക്കുന്ന പേനയുടെ അടി ഭാഗത്ത് വിവിധ പച്ചക്കറി വിത്തുകൾ കൂടി വച്ചാണ് നിർമ്മാണം. മഷി തീർന്നതിന് ശേഷം വിത്തുള്ള ഭാഗം മണ്ണിൽ കുത്തി നിറുത്തിയാൽ ദിവസങ്ങൾക്കുള്ളിൽ മുളച്ചുവരും.