മലപ്പുറം: കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്പ്സ് കേരള അംഗങ്ങളുടെ കുട്ടികളെയും മെമ്പർഷിപ്പ് പ്രവർത്തനത്തിൽ നല്ല പ്രവർത്തനം കാഴ്ച വച്ച മേഖല, യൂണിറ്റ് കമ്മിറ്റികളെയും ജില്ലാ കമ്മിറ്റി അനുമോദിച്ചു.
അനുമോദന ചടങ്ങ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ. കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി എം.പി. ബഷീർ, ട്രഷറർ അച്യുതൻ തിരുനാവായ, ജില്ലാ വൈസ് പ്രസിഡന്റ് പി. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.