മലപ്പുറം:രാജീവ്ഗാന്ധി സെന്ററിന്റെ 15-ാമത് രാജീവ്ഗാന്ധി അവാർഡ് പരേതനായ വി.വി.പ്രകാശിന്റെ മക്കൾക്ക് നൽകുന്ന ചടങ്ങ് മലപ്പുറം വ്യാപാര ഭവനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. വി.വി.പ്രകാശിന്റെ മക്കളായ നന്ദന പ്രകാശും നിള പ്രകാശും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ്.ജോയ് അദ്ധ്യക്ഷനായി. ഡോ.എം.പി.അബ്ദുസമദ് സമദാനി, എ.പി.അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവർ പങ്കെടുത്തു