വണ്ടൂർ: മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകൾ കൈമാറി. ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ വണ്ടൂർ ഏരിയ കമ്മിറ്റി, വണ്ടൂർ,വാണിയമ്പലം,പൂക്കോട്ടുംപാടം, എടക്കര യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഫാനുകൾ നൽകിയത്. ചടങ്ങിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.ദിലീപ് മോഹൻ, ജില്ലാ എക്സിക്യൂട്ടീവ് കെ.വി.പ്രവീൺ , ഏരിയ കമ്മിറ്റി ഭാരവാഹി ആർ.കെ.സുധാകരൻ, വണ്ടൂർ യൂണിറ്റ് ഭാരവാഹികളായ എം.രാഹുൽ, സി.വി.വിഷ്ണു, എൻ.ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.