മലപ്പുറം: നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന നഗരാരോഗ്യ കേന്ദ്രത്തിന് പാണക്കാട് തങ്ങൾ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മിക്കുന്ന ആധുനിക കെട്ടിടത്തിന്റെ രൂപരേഖ പൂർത്തിയായി. കോട്ടക്കൽ യു.എ ഷബീർ അസോസിയേറ്റ്സാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ നഗരാരോഗ്യ കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 2.90 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടി പൂർണ്ണമായി എയർകണ്ടീഷൻ ചെയ്തു നിർമ്മിക്കുന്ന നഗരാരോഗ്യ കേന്ദ്രത്തിൽ 8500 സ്‌ക്വയർ ഫീറ്റിലായി കൺസൾട്ടിംഗ് റൂം, ഫാർമസി, നിരീക്ഷണ റൂമുകൾ, കുത്തിവയ്പ്പ് റൂം,ഡ്രസിംഗ് റൂം,അമ്മമാർക്കുള്ള മുലയൂട്ടൽ കേന്ദ്രം, ജീവനക്കാർക്കുള്ള റൂമുകൾ, മീറ്റിംഗ് ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുടങ്ങിയവക്ക് പുറമെ ലിഫ്റ്റ് സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമ്മിക്കുന്നത്.