ffff

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് കട്ട കയറ്റി വന്ന മിനി ലോറി താഴ്ന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മിനി ലോറി കുഴിയിൽ നിന്ന് കയറ്റിയത്. ജലജീവൻ പദ്ധതിക്കും ഗ്യാസ് ലൈനിനുമായി പാതയോരത്ത് പലയിടത്തും കുഴിയെടുത്തത് പൂർവ്വ സ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടിയത് ദിനംപ്രതി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മഴ പെയ്തതോടെ റോഡിൽ പലയിടത്തും ഇത്തരം കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങളും വർദ്ധിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.