പൊന്നാനി: ജലജന്യ രോഗങ്ങൾ പിടിമുറുക്കുമ്പോഴും ജില്ലയിൽ വിവിധയിടങ്ങളിൽ ഫുഡ് സേഫ്ടി ഓഫീസർ ഇല്ലാത്തതിൽ പ്രതിഷേധം ശക്തം. ജില്ലയിൽ തന്നെ ആറോളം നിയോജക മണ്ഡലത്തിൽ നിലവിൽ ഫുഡ് സേഫ്ടി ഓഫീസർമാരില്ല.കഴിഞ്ഞ അഞ്ചു മാസമായി തിരൂരങ്ങാടി മണ്ഡലത്തിലെ ഫുഡ് സേഫ്ടി ഓഫീസറാണ് പൊന്നാനിയിലെയും അധിക ചുമതല നിർവഹിക്കുന്നത്. മണ്ഡലം അടിസ്ഥാനത്തിൽ ഒരു ഫുഡ് സേഫ്ടി ഓഫീസർ എന്നാണ് നിയമം. പക്ഷെ പലപ്പോഴും ഇത് നടപ്പാകുന്നില്ല.
പൊന്നാനി മിനി സിവിൽ സ്റ്റേഷനിൽ തന്നെയാണ് നിലവിൽ പൊന്നാനി, തവനൂർ നിയോജക മണ്ഡലം ഭക്ഷ്യ സുരക്ഷ ഓഫീസുകൾ പ്രവർത്തിക്കുന്നത്..
സ്കൂൾ അംഗനവാടി കേന്ദ്രീകരിച്ചും ഭക്ഷ്യ സുരക്ഷാ ഓഫീസർ പരിശോധന നടത്തണം എന്നാൽ വിദ്യാലയങ്ങൾ തുറക്കാൻ സമയമായിട്ടും നിലവിൽ ഇത്തരം പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ കസേര ഒഴിഞ്ഞു കിടപ്പാണ്.
ഹോട്ടൽ. റെസ്റ്റോറന്റ്, ഭക്ഷണ നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചു പതിവ് പരിശോധനകളും നടപടികളും എടുക്കുന്നതും ഒപ്പം വൃത്തിഹീനമായ സാഹചര്യത്തിൽ കാണുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ കേസ് എടുക്കുന്നതും അതാത് നിയോജക മണ്ഡലത്തിലെ ഭക്ഷ്യസുരക്ഷാ ഓഫീസറാണ്.