പെരിന്തൽമണ്ണ: എം.ഇ.എസ് സ്ഥാപകൻ ഡോ. പി.കെ അബ്ദുൽ ഗഫൂർ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ചടങ്ങ് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ. ഹമീദ് ഫസൽ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് യുത്ത് വിംഗ് മലപ്പുറം ജില്ല പ്രസിഡന്റ് ഡോ.സി.എൻ. അലി റിഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ .പി. ഷഹർബാൻ മുഖ്യാതിഥിതിയായി.
യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.മുഹമ്മദ് റിയാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ആസിഫലി ഉസ്മാൻ, യൂത്ത് വിംഗ് പെരിന്തൽമണ്ണ താലൂക്ക് ഭാരവാഹികളായ ഷറഫുദ്ധീൻ, മുഹമ്മദ് ഷമീർ, ഡോ. ദിൽബർ, ഡോ. അസ്‌കറലി, ഡോ.അജ്മൽ നസീർ, നൂറുദ്ധീൻ, ഹുസ്സൻ, മുഹമ്മദ് സാബിർ, നുഹ്മാൻ ഷിബിലി തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് ജില്ലയിലെ യുത്ത് വിംഗ് അംഗങ്ങൾ രക്തദാനവും നടത്തി.