തിരൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃപ്രങ്ങോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചമ്രവട്ടം ശാസ്താ. എ.യു.പി സ്കൂളിൽ കുട്ടികളുടെ ബാലോത്സവം സംഘടിപ്പിച്ചു. യുവഗായകൻ ശ്രീഹരി പാതിരിശ്ശേരി ഉദ്ഘാടനം ചെയ്തു.കെ.ആർ.രാമനുണ്ണി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.സി.ഭരതൻ സ്വാഗതഗാനം ആലപിച്ചു.ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം രാജലക്ഷമി , മേഖലാ കമ്മിറ്റി അംഗം കെ.വേലായുധൻ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.ജില്ലാ കമ്മറ്റി അംഗം എം.മധു, കെ. പി.നൗഷാദ്, ഇ.വാസുദേവൻ, എസ്.കെ.എം.രഞ്ജിത്ത്, പി.ദീപ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.