ccccccccc

മലപ്പുറം: പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ യുവസാമൂഹ്യപ്രവർത്തകനായ ആർ.പത്മജൻ നടത്തുന്ന ബോധവത്കരണ യാത്രയ്ക്ക് മലപ്പുറം ജില്ലാ ശുചിത്വ മിഷൻ സ്വീകരണം നൽകി. പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതികവും സാമൂഹികവും ആരോഗ്യപരവുമായ അപകടസാദ്ധ്യതകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ബോധവത്ക്കരണം നൽകുകയെന്ന ലക്ഷ്യവുമായി മേയ് 16 ന് കാസർകോട് നിന്നാണ് പത്മജൻ യാത്ര ആരംഭിച്ചത്.