മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി യൂണിറ്റ് പ്രസിഡന്റായി ശാദി മുസ്തഫയെയും ജനറൽ സെക്രട്ടറിയായി ബെസ്റ്റ് മുസ്തഫയെയും ട്രഷററായി സിദ്ദിഖ് ഹാജിയെയും ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡിയോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ വിജയൻ മായപ്പ ,നാസർ ടെക്‌നോ, യൂത്ത് വിംഗ് പ്രസിഡന്റ് താജുദ്ദീൻ ഉറുമാഞ്ചേരി, മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം, ജനറൽ സെക്രട്ടറി സത്യകുമാർ ,യൂത്ത് ജില്ലാ സെക്രട്ടറി സഫീർ ബഡാബസാർ എന്നിവർ സംസാരിച്ചു.