മലപ്പുറം : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിശ്വകർമ്മജരായ വിദ്യാർത്ഥികളെ വിശ്വകർമ്മ ഫാമിലി കൂട്ടായ്മ ജില്ലാ കമ്മിറ്റി കാഷ് അവാർഡും മൊമെന്റോയും നൽകി അനമോദിച്ചു. മലപ്പുറത്ത് നടന്ന പരിപാടി അഡ്‌ഹോക് കമ്മിറ്റി അംഗം പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കുട്ടൻ ചിന്ത അദ്ധ്യയക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ വിശ്വനാഥൻ, ശങ്കരൻ എന്നിവരെ പൊന്നാട അണിയിച്ചു . ഡോ. പരമേശ്വരൻ ക്ലാസ്സെടുത്തു .ജില്ലാ സെക്രട്ടറി കെ.പി. സത്യനാഥൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.പഞ്ചാത്ത്, യൂണിറ്റ് തലങ്ങളിൽ കൂട്ടായ്മ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.