മലപ്പുറം: തച്ചിങ്ങനാടത്തെ നല്ലൂർ സ്‌നേഹദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിമൂന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. കൃഷ്ണ.യു.പി സ്‌കൂളിൽ കവിയും എഴുത്തുകാരനുമായ പി.എസ്. വിജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ത്രാവോട്ട് മോഹൻ കർത്ത, എം.കെ.നാരായണൻ, നല്ലൂർ രാമചന്ദ്രൻ, പള്ളിയാൽതൊടി മുരളീധരൻ, കാരപ്പള്ളി രാമകൃഷ്ണൻ, പി രാജഗോപാലൻ, ബേബിക പൂഴികുത്ത്, ട്രസ്റ്റ് ട്രഷറർ കെ.പി.മോഹൻകുമാർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.കെ.കിഷോർകുമാർ സ്വാഗതവും പ്രകാശ് സീതാമഠത്തിൽ നന്ദിയും പറഞ്ഞു.