എടപ്പാൾ: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കണ്ടനകത്തെ വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ അനുമോദിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എ.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കാലടി മേഖല ട്രഷറർ കെ.വിനീത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കാലടി ലോക്കൽ കമ്മിറ്റി അംഗം പി.മുരളീധരൻ, ബ്രാഞ്ച് സെക്രട്ടറി സബീഷ് എന്നിവർ ആശംസകൾ നേർന്നു. ഹരികൃഷ്ണൻ,അഭിലാഷ്,മെഹബൂബ് ,അനീഷ്, ശശി, അർജുൻ, കവിത,പ്രമോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് കമ്മിറ്റി സെക്രട്ടറി ഷംനാദ് സ്വാഗതവും സി.വി.ശരത് നന്ദിയും പറഞ്ഞു.