പെരിന്തൽമണ്ണ: മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചെറുകര ഇസ്‌ക്ര കലാ കായിക സാംസ്‌കാരിക സമിതി ഗ്രന്ഥശാല അനുമോദിച്ചു. ജെ ഇ ഇ, പ്ലസ് 2, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച മാർക്കു നേടി വിജയിച്ചവരെയാണ് ചടങ്ങിൽ ഇസ്‌ക്രയുടെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചത്. ലൈബ്രറി കൗൺസിൽ ഏലംകുളം പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ. മധുസൂദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏലംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോവിന്ദ പ്രസാദ്, വാർഡ് മെംബർ കെ.വിജയലക്ഷ്മി, സി.സി. ശങ്കരൻ, എം.മനോജ്, ടി.അബ്ദുൽ ലത്തീഫ്, കെ.പി ലക്ഷ്മി, കെ. കമറുലൈല, കെ.ഹനാൻ സുബൈർ എന്നിവർ സംസാരിച്ചു.
ഇസ്‌ക്ര പ്രസിഡന്റ് കെ.ശ്രീകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ആരീഫ് സ്വാഗതവും വൈസ് പ്രസി. എം.സന്തോഷ് നന്ദിയും പറഞ്ഞു.