nnnn

മലപ്പുറം: അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കൂലിയിനത്തിൽ ജില്ലയിൽ പത്ത് കോടിയോളം രൂപ കുടിശ്ശിക. ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിലും ആറ് മാസമായി തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. വേതന കുടിശ്ശികയിൽ സംസ്ഥാനത്ത് രണ്ടാമതാണ് ജില്ല. കണ്ണൂരിൽ 10.54 കോടിയാണ് കുടിശ്ശിക. സംസ്ഥാനത്ത് ആകെ 68 കോടിയോളം രൂപ കുടിശ്ശികയായുണ്ട്. കൂ​ലി​യി​ല്ലാ​താ​യ​തോ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അരലക്ഷത്തോളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. ഇ​തി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സ്ത്രീ​ക​ളാ​ണ്. ഗ്രാമീണ മേഖലയിൽ നടപ്പിലാക്കുന്ന മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ബ​ദ​ലാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നഗര പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കി​യ പദ്ധതിയാണ് അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പ്. രാജ്യത്ത് ആ​ദ്യ​മാ​യി ഇത്തരമൊരു പ​ദ്ധ​തി തു​ട​ങ്ങി​യ​ത് കേ​ര​ള​ത്തി​ലാ​ണ്. ഒരുസാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

നഗരസഭകളും കൈയൊഴിഞ്ഞു

മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കൂ​ലി ല​ഭി​ക്കാ​ത്ത​തിനാൽ വലിയ പ്രതിസന്ധിയിലാണ്. ഈ വരുമാനം മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ഏറെയുണ്ട്.

തൊഴിലാളികൾ,​ അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ്

9.99 കോടി : ജില്ലയിലെ വേതന കുടിശ്ശിക

10.54 കോടി: കണ്ണൂരിലെ കുടിശ്ശിക( സംസ്ഥാനത്തെ ഉയർന്ന കുടിശ്ശിക)​

68 കോടി : സംസ്ഥാനതലത്തിലെ കുടിശ്ശിക