ചങ്ങരംകുളം:വളയംകുളം സെന്ററിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടഭീഷണി ഉയർത്തുന്നതായി പരാതി.സംസ്ഥാന പാതയിൽ കുന്നംകുളം റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് വാഹനങ്ങൾ ഇടിച്ച് തകർന്നത്. ഷെഡിന്റെ ഇരു തൂണുകളും പൂർണ്ണമായും വേർപ്പെട്ട നിലയിലാണ്. മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട വാഹനം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയിരുന്നു. വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മാസങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്നത്. പ്രദേശത്തെ യാത്രക്കാരുടെ പ്രധാന ആശ്രയമായ ബസ് സ്റ്റോപ്പിന്റെ അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു