മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ മഞ്ചേരി പൊലീസിന്റെ പിടിയിലായ ബംഗാൾ സ്വദേശിയെ എൻ.ഡി.പി എസ് കോടതി നാല് വർഷം കഠിന തടവിനും 20,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വെസ്റ്റ് ബംഗാൾ പർഗാനാസ് ഗോസഭ സൗത്ത് അറാംപൂർ കൃസ്റ്റൻ പാട സുപ്രഭാത് മണ്ഡലിനെയാണ്(33) ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2019 ജൂലായ് 21 നായിരുന്നു വിദ്യാലയ പരിസരത്തുനിന്നും 4.450 കിലോഗ്രാം കഞ്ചാവുമായി ഇയാൾ അറസ്റ്റിലായത്.