march

മലപ്പുറം : എടപ്പറ്റ വില്ലേജ് ഓഫീസർ പ്രദീപ് കുമാറിനെ ഓഫീസിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയായ രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ ജോയിന്റ് കൗൺസിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാർച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. രാകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം എസ്. മോഹനൻ, കെ.ആർ.ഡി.എസ് ജില്ലാ സെക്രട്ടറി ശ്യാംജിത്ത്, ജില്ലാ പ്രസിഡന്റ് അനിൽ, സംസ്ഥാന കൗൺസിൽ അംഗം ജിസ്‌മോൻ പി. വർഗീസ്, സുജിത്, അനന്തൻ എന്നിവർ സംസാരിച്ചു