കൊണ്ടോട്ടി: സർവീസിൽ നിന്നും വിരമിക്കുന്ന കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ദിനേശിന് അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി മോങ്ങത്ത് നൽകിയ യാത്രയയപ്പ് യോഗം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. പി. ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫാത്തിമ റോഷ്ന, കെ.എ. ജബ്ബാർ ഹാജി, കൊണ്ടോട്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സറീന ഹസീബ് , പി.കെ.സി. അബ്ദുറഹ്മാൻ, മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. അഹമ്മദ് കബീർ തുടങ്ങിയവർ പ്രസംഗിച്ചു.